അന്ന് ആക്ഷൻ ഹീറോ ബിജു പിടിച്ചു ..! ഇന്ന് കേരള എക്സൈസ് പിടിച്ചു: അന്നും ഇന്നും പ്രസാദിൻ്റെ കയ്യിൽ നിന്നും  പിടിച്ചെടുത്തത് കഞ്ചാവും ലഹരിമരുന്നും; കഞ്ചാവുമായി സിനിമാ നടൻ പിടിയിൽ

അന്ന് ആക്ഷൻ ഹീറോ ബിജു പിടിച്ചു ..! ഇന്ന് കേരള എക്സൈസ് പിടിച്ചു: അന്നും ഇന്നും പ്രസാദിൻ്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് കഞ്ചാവും ലഹരിമരുന്നും; കഞ്ചാവുമായി സിനിമാ നടൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അന്ന് ആക്ഷൻ ഹീറോ ബിജുവിൻ്റെ കയ്യിൽ നിന്നും തേങ്ങായ്ക്കിടി കിട്ടിയിട്ടും പ്രസാദ് കഞ്ചാവ് കച്ചവടം വിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പൊലീസിൻ്റെ പിടിയിലായത്​.

എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ്​ എറണാകുളം നേര്‍ത്തില്‍ നിന്നാണ്​ മാരകലഹരി മരുന്നുമായി പിടിയിലായത്​.ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധവും പ്രസാദില്‍ നിന്നി പിടിച്ചെടുത്തിട്ടുണ്ട്​.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്​.ആക്ഷന്‍ ഹീറോ ബിജുവിന്​ പുറമെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലാണ് ഇയാള്‍ അഭിനയിച്ചിട്ടുള്ളത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group