play-sharp-fill
കനത്ത മഴ ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; കേരളത്തിലേക്കെത്തുന്ന നിരവധി ട്രയിനുകൾ റദ്ദുചെയ്തു

കനത്ത മഴ ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; കേരളത്തിലേക്കെത്തുന്ന നിരവധി ട്രയിനുകൾ റദ്ദുചെയ്തു

സ്വന്തം ലേഖകൻ

വിജയവാഡ: കനത്ത മഴയേ തുടർന്ന് ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിലേക്കെത്തുന്ന നിരവധി ട്രയിനുകൾ റദ്ദുചെയ്തു.

തുടർച്ചയായി പെയ്ത മഴയിൽ വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലത് ക്യാൻസൽ ചെയ്‌തിട്ടുണ്ട്‌.

ഇന്ന്(21.11
21) പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ.

13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി ബൊക്കാറോ എക്സ്പ്രസ്.

2. 16352 നാഗർകോവിൽ ജംഗ്ഷൻ – മുംബൈ CSMT ബൈ വീക്ക്ലി എക്സ്പ്രസ്.

3. 12512 കൊച്ചുവേളി – ഗോരക്പൂർ ജംഗ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്.

4. 17229 തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ജംഗ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്.

5. 18190 എറണാകുളം – ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്.

6. 22620 തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്.

7. 18189 ടാറ്റാനഗർ – എറണാകുളം ദ്വൈവാര എക്സ്പ്രസ്.