video
play-sharp-fill
കരാറുകാരനെ ആക്രമിച്ച പ്രതികളെ തേടിയെത്തിയ പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷ് പൊലീസ് പിടിയിൽ; അച്ചു സന്തോഷിനെ പിടികൂടിയത് സാഹസികമായി

കരാറുകാരനെ ആക്രമിച്ച പ്രതികളെ തേടിയെത്തിയ പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട അച്ചു സന്തോഷ് പൊലീസ് പിടിയിൽ; അച്ചു സന്തോഷിനെ പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ കരാറുകാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ തേടി കോളനിയിൽ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ.

കടുത്തുരുത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ ഏറ്റുമാനൂർ കോട്ടമുറി ഇന്ദിരാ പ്രയദർശിനി കോളനി തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ(25)യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ പഞ്ചായത്തിന് കീഴിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാർ ജീവനക്കാരൻ കോട്ടോത്ത് സോമന്റെ മകൻ കെ.എസ്. സുരേഷിനെതിരെ (49) ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ പ്രതികൾ കോട്ടമുറി കോളനിയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രാജേഷ് എന്നിവരെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അനീഷിന്റെ തോളെല്ലിനാണ് പൊട്ടലേറ്റിരിക്കുന്നത്.

ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും, എസ്.ഐയുടെയും നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. തുടർന്നു, പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. കോളിനിയ്ക്കുള്ളിൽ നിന്നും ഗുണ്ടാ സംഘം മാരകായുധങ്ങളും, കമ്പിവടി അടക്കമുള്ളവയുമായി എത്തിയാണ് ആക്രമണം നടത്തിയത്.

കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികളുടെ ആക്രമണത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കഷ്ടിച്ചാണ് രക്ഷപെട്ടത്. തലയ്ക്കു നേരെ കമ്പവടിയുയപയോഗിച്ചുള്ള അടിയിൽ നിന്നും രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. രണ്ടു പേർക്കാണ് ആക്രണത്തിൽ സാരമായി പരിക്കേറ്റത്.

മറയൂരിനും കൊല്ലത്തിനും തെന്മലയ്ക്കും പിന്നാലെ കോട്ടയത്തുണ്ടായ ആക്രമണത്തിൽ പൊലീസ് സേനയാകെ പകച്ചു നിൽക്കുകയാണ്. സംഭവത്തിൽ പ്രതിയായ ഒരാളെ പൊലീസ് സംഘം പിടികൂടി. അതിരമ്പുഴ കോട്ടമുറി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ഗുണ്ടാ മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും, എസ്.ഐയുടെയും നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. തുടർന്നു, പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. കോളിനിയ്ക്കുള്ളിൽ നിന്നും ഗുണ്ടാ സംഘം മാരകായുധങ്ങളും, കമ്പിവടി അടക്കമുള്ളവയുമായി എത്തിയാണ് ആക്രമണം നടത്തിയത്.

രക്ഷപെടാൻ ശ്രമിച്ച പ്രതികൾ പൊലീസുകാരെ മാരകമായി പരിക്കേൽപ്പിച്ചു. ഓടിയെത്തിയ കൂടുതൽ പൊലീസ് സംഘമാണ് പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ല. രണ്ടു വ്യത്യസ്ത സംഭവങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.