video
play-sharp-fill
അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ പിന്തുണയുള്ള ഞങ്ങളുടെ കൊച്ച്; ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പൂര്‍ണ യോജിപ്പ് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ പിന്തുണയുള്ള ഞങ്ങളുടെ കൊച്ച്; ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പൂര്‍ണ യോജിപ്പ് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ

കോട്ടയം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പൂർണ്ണമായി യോജിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് എനിക്ക് പറയാന്‍ പറ്റുമോ? പാര്‍ട്ടി നേതൃത്വം ആലോചിച്ചല്ല അതേക്കുറിച്ച് തീരുമാനിക്കുക. പക്ഷേ അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ പിന്തുണയുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങള്‍ക്ക് അതില്‍ പൂര്‍ണ യോജിപ്പാണ്. പക്ഷേ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് വേറേയാണ്. അത് അതിന്റെതായ നടപടിക്രമങ്ങളുണ്ട്. അതെല്ലാം അവിടെ തീരുമാനിക്കട്ടെ’ – തിരുവഞ്ചൂര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ പ്രതിപക്ഷ നേതാവ് ആകാന്‍ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തി പൊക്കുന്നില്ലെന്നും അത് പഴയ കഥയാണെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുന്നതാണ് കോണ്‍ഗ്രസ്സ് രീതി. സീനിയോരിറ്റി നോക്കിയാല്‍ പ്രതിപക്ഷ നേതാവാകാന്‍ പലരുമുണ്ട്. വിഡി സതീശാന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൃത്യമായി കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.