video
play-sharp-fill

ജനഹൃദയങ്ങളിൽ ജീവിച്ച ജനനായകന്  വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്  അച്ചായൻസ് ​ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

ജനഹൃദയങ്ങളിൽ ജീവിച്ച ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് അച്ചായൻസ് ​ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജനഹൃദയങ്ങളിൽ ജീവിച്ച ജനനായകനായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കോട്ടയം അച്ചായൻസ് ​ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ അനുസ്മരിച്ചു.
ഊർജ്ജസ്വലതയോടെ അഞ്ച്പതിറ്റാണ്ടിലധികം പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും , ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ഒരുപാട് നന്മകൾ പൊതുജനങ്ങൾക്കായി ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനതകൾ ഇല്ലാത്ത രാഷ്ട്രീയനേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ നമുക്ക് നഷ്ടമായത്. ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.

ജനനായകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും ടോണി പറഞ്ഞു.