
കൊലപാതകം, കൊലപാതകശ്രമം, അടിപിടി, ക്വട്ടേഷൻ, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം വെള്ളാവൂർ ഏറത്ത് സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി
സ്വന്തം ലേഖകൻ
കോട്ടയം : വെള്ളാവൂർ ഏറത്ത് വടകര ഭാഗത്ത് അമ്പിളി ഭവൻ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അനൂപ് ആർ.നായർ (34) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ എരുമേലി സ്റ്റേഷനിൽ കൊലപാതക കേസും, മണിമല സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ, തുടങ്ങിയ ക്രിമിനൽ കേസുകളിലും പ്രതിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Third Eye News Live
0