
“ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസങ്ങള്‍ പോലും അറിയാത്തയാളായിരുന്നു ഞാന്‍”വിവാഹം നടക്കേണ്ട സമയത്ത് നടക്കും;ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും; എങ്കിലും ഞാന്‍ ഹാപ്പിയാണ്; മനസ് തുറന്ന് മീരാ നന്ദന്‍
സ്വന്തം ലേഖകൻ
ഏഷ്യാനെറ്റിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരികയായി എത്തി സിനിമയിലേക്ക് പ്രവേശിച്ചയാളാണ് നടി മീരാ നന്ദന്‍. ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെയൊക്കെ നായികയായി തിളങ്ങിയ താരം ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. സിനിമയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിലൂടെ മീരാ നന്ദന്‍ മനസ് തുറന്നിരുന്നു.”
ഒറ്റയ്ക്ക് ജീവിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കില്ല. എങ്കിലും ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ദൈവം സഹായിച്ച് യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ ഞാന്‍ ഹാപ്പിയാണ്. വിവാഹം നടക്കേണ്ട സമയത്ത് നടക്കും. ആള്‍ക്കാര്‍ പറഞ്ഞതുകൊണ്ട് കുടുംബം പറഞ്ഞതുകൊണ്ട് വിവാഹത്തിലേക്ക് കടക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനയിക്കുന്ന സമയത്തും റേഡിയോ രംഗം ഭയങ്കര ഇഷ്ടമായിരുന്നു. ആദ്യമൊക്കെ അച്ഛനും അമ്മയും സമ്മതിക്കുമോയെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍, അവരും ജോലിക്ക് പോകാന്‍ സമ്മതിച്ചു. ഫിനാന്‍ഷ്യല്‍ ക്രൈസിസായിരുന്നു തുടക്കത്തില്‍ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളാണ് പഠിച്ചത്.ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസങ്ങള്‍ പോലും അറിയാത്ത, കുക്കിങ് പോലും അറിയാത്തയാളായിരുന്നു ഞാന്‍.
ആര്‍.ജെ. എന്ന പണി അത്ര ഈസിയല്ല. ഒരുപാട് അബദ്ധങ്ങളും തെറ്റുകളും തുടക്കത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ക്ക് എല്ലാമുണ്ട്,
നമ്മള്‍ എല്ലാമായെന്ന ഭാവം തനിയെ മറ്റൊരു രാജ്യത്തുനില്‍ക്കുമ്പോള്‍ മാറും. നമ്മള്‍ തനിയെ മാറ്റണമെന്നില്ല മാറ്റങ്ങള്‍ വന്നു പോകുന്നതാണ്. ദുബായില്‍ ജീവിച്ചതുകൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി…”