video
play-sharp-fill

ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

വടകര: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്കിലെ കുഞ്ഞിക്കണ്ടിയിൽ സനിൽ കുമാർ (32) ആണ് മരിച്ചത്. കാർപന്റർ ജോലിക്കിടെ ആയിരുന്നു അപകടം.

മണിയൂർ പഞ്ചായത്തിലെ പതിയാരക്കര അമ്പലമുക്കിനു സമീപം വീട് പണിയിൽ ആയിരുന്നു സനിൽ. ഇതിനിടെ പകൽ പന്ത്രണ്ടോടെയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനൽ ഫ്രയിമിന്റെ പണിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശാന്ത. ഭാര്യ: അനോന (പതിയാരക്കര). മകൾ: സാൻവിയ. സഹോദരി: സനിഷ.