കടുത്തുരുത്തി പാലാക്കരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന ജീപ്പ് ; മൂന്നു പോലീസ്കാർക്ക് സാരമായ പരിക്ക്

കടുത്തുരുത്തി പാലാക്കരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന ജീപ്പ് ; മൂന്നു പോലീസ്കാർക്ക് സാരമായ പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കടുത്തുരുത്തി: കടുത്തുരുത്തി പാലാക്കരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സിഐ പി.എസ് സംസൺ, എസ് ഐ ടി.ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്ക് സാരമായ പരിക്കേറ്റു.

രാവിലെ പതിനൊന്നരയോട്കൂടിയാണ് നാടിനെ നടുക്കിയ സംഭവം. വളവുകൾ ഉള്ള വഴിയിൽ അമിതവേഗത്തിൽ വരികയായിരുന്നു ചരക്ക് ലോറി. ഈ സമയത്ത് എതിർദിശയിൽ വരികയായിരുന്ന പൊലീസ് ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ഉൾപ്പെടെ അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈക്കം ഡി.വൈ.എസ്.പി. ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ സിഐ പി.എസ് സംസണും സംഘവും പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Tags :