Spread the love

കോട്ടയം : കോട്ടയം ജില്ലാ ആശുപത്രിയിൽ വച്ച് ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനിയുടെ പണം മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. അച്ഛൻെറ ചികിൽസാ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ മെയ് 9ആം തീയതി വന്നിരുന്ന പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന പണമാണ് പ്രതി മോഷ്ടിച്ചത്. യുവതിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 42,500 രൂപയാണ് പകൽ 12.30നും വൈകിട്ട് 5.30നും ഇടയിൽ പ്രതി മോഷ്ടിച്ചത്.

video
play-sharp-fill

കോട്ടയം ജനറൽ ആശുപത്രിയിലെ 4ഉം 5ഉം വാർഡുകളുടെ ഇടനാഴിയിൽ വച്ചാണ് സംഭവമുണ്ടായത്. ക്യത്യസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിൽ അയ്മനം വില്ലേജിൽ കുടമാളൂർ കരയിൽ തുണ്ടിപറമ്പ് സ്വദേശിയായ 48കാരനായ രജ്ഞിത്ത് രവികുമാർ ആണ് പോലീസ് പിടിയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

ഇയാൾക്കെതിരെ കോട്ടയം ജില്ലയിൽ തന്നെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 4 കേസുകളും, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസുമുളളതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം കൂടുതൽ സ്റ്റേഷനുകളിൽ കേസുകളുളളതായും സംശയിക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യൂ കെഎം ഐപിഎസിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി അരുൺ കെഎസിന്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടറായ അജയമോഹൻ എമ്മും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഈ മോഷ്ടാവിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group