കുറവിലങ്ങാട് കാളികാവ് അപകടം: സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; അപകട കാരണം ദൃശ്യങ്ങളിൽ വ്യക്തം

കുറവിലങ്ങാട് കാളികാവ് അപകടം: സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; അപകട കാരണം ദൃശ്യങ്ങളിൽ വ്യക്തം

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം : തിരുവാതുക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ കുറവിലങ്ങാട് കാളികാവിലെ കാർ അപകടത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും ശേഖരിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

റോഡിന്റെ മധ്യവര കടന്ന് വലത്തേയ്ക്ക് പോകുന്ന കാർ ലോറിയുടെ മുന്നിൽ ഇടിക്കുന്നത് സി സി ടി വി ക്യാമറകളിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ തിരുവാതുക്കൽ ആൽത്തറ വീട്ടിൽ ഉഷ(60) , മകൾ വേളൂർ ഉള്ളാടി പടി പ്രഭ (40) , മകൻ അർജുൻ പ്രവീൺ (19 ) , തമ്പി ( 68 ) , വൽസല (65) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണമടഞ്ഞ തമ്പിയുടെ സഹോദരിയുടെ മകളുടെ ഡാൻസ് അരങ്ങേറ്റത്തിൽ പങ്കെടുത്ത ശേഷം കോട്ടയത്തേയ്ക്ക് വരികയായിരുന്നു സംഘം. കോന്നിയിൽ നിന്ന് റബർ തടിയുമായി പെരുമ്പാവൂർക്ക് പോവുകയായിരുന്നു ലോറി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് എന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.

 

കാളികാവ് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ട ലോറി പത്തനംതിട്ട പുതുപ്പറമ്പിൽ ബേബി വർഗീസിന്റെ ഉടമസ്ഥതയിലുള്ളതും , കാർ അപകടത്തിൽ മരണപ്പെട്ട ഉഷയുടെ ഉടമസ്ഥതയിലുള്ളതുമാണ്.

പിൻസീറ്റിലെ യാത്രക്കാർ കാറിനുള്ളിൽ തന്നെ സീറ്റുകളുടെ ഇടയിൽ വീണു കിടക്കുകയായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർ ടി.ഒ ടോജോ എം തോമസ് നടത്തിയ പരിശോധയിൽ കണ്ടെത്തി. സ്വിഫ്റ്റിന്റെ ഡിസയർ കാറിന് രണ്ട് എയർ ബാഗുകൾ ഉണ്ട്.

അപകടത്തെ തുടർന്ന് എയർ ബാഗുകൾ പ്രവർത്തിച്ചെങ്കിലും ഡ്രൈവറൊഴികെ മറ്റാരും സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞതിനാൽ എയർ ബാഗിന്റെ സംരക്ഷണം ലഭിച്ചില്ലന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.  സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ പിൻസീറ്റിൽ യാത്ര ചെയ്ത മൂന്ന് പേരുടെയും ജീവൻ രക്ഷിക്കുവാൻ സാധിക്കുമായിരുന്നു എന്നാണ് നിഗമനം.

പ്രൊഫഷണൽ ഡ്രൈവർ അല്ലാത്ത ആൾ അസമയത്ത് വാഹനമോടിച്ചത് മൂലമാണ് ഉറങ്ങി പോയി നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.
അസമയത്തെ ദീർഘദൂര യാത്രകൾക്ക് വേണ്ടത്ര പരിശീലനം ലഭിക്കാതെ പ്രെഫഷണൽ ഡ്രൈവർമാരല്ലാത്തവർ വാഹനം ഓടിക്കാൻ ശ്രമിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കോട്ടയം ജില്ലയിൽ എം.സി റോഡിൽ പാലാത്രചിറ, തുരുത്തി, ചിങ്ങവനം, ഏറ്റുമാനൂർ, കാളികാവ് എന്നീ സ്ഥലങ്ങളിൽ ഈ ജനുവരി മാസം അപകട മരണങ്ങൾ സംഭവിച്ചത് എല്ലാം രാത്രി 11 നും12നും ഇടയിലാണ്. എം.സി റോഡിൽ രാത്രികാല പെട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.