play-sharp-fill
ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് അപകടം; അമിതവേ​ഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു; പരിക്കേറ്റ വയോധികൻ കോട്ടയം ജില്ലാ ആശുപത്രിയിൽ: അമിത വേഗത്തിൽ നഗരമധ്യത്തിലൂടെ പാഞ്ഞത് ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത്

കോട്ടയം: നഗര മധ്യത്തിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്കി‌ടിച്ച് വയോധികന് പരിക്കേറ്റു.

സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ അമിതവേ​ഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് ( 21) ഓടിച്ച ഡ്യൂക്ക് ബൈക്കാണ് അമിതവേഗതയിൽ നഗരമധ്യത്തിൽ ശാസ്ത്രീ റോഡിലൂടെ ചീറിപാഞ്ഞ് എത്തിയത്.
അപകടത്തിൽ ​ പരിക്കേറ്റ വയോധികനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂക്ക് ബൈക്ക് അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടമുണ്ടായ സ്ഥലത്തുനിന്നും 150 മീറ്റർ മാറിയാണ് ഡ്യൂക്ക് ബൈക്ക് നിർത്താനായത്.

ന​ഗരത്തിൽ ഡ്യൂക്ക് ബൈക്കിൽ ചീറപ്പായുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരം ബൈക്കുകളുടെ അമിത വേ​ഗത നഗരത്തിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.