ആലപ്പുഴ ബൈപ്പാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് വയസുകാരൻ മരിച്ചു
അമ്പലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു. പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ ആണ് മരിച്ചത്.
പിതാവ് ലാൻസൺ ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി.
ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ബാപ്പുവൈദ്യർ ജംഗ്ഷന് സമീപമായി ബൈപ്പാസ് ഫ്ലൈഓവറിൽ അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Third Eye News Live
0