play-sharp-fill
ഓട്ടോറിക്ഷയിൽ കാറിടിച്ച് റോഡിൽ തലയിടിച്ചു വീണ് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം: മരിച്ചത് പുതുപ്പള്ളി എറികാട് സ്വദേശിയായ ഓട്ടോഡ്രൈവർ; റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന് കിടന്നത് അരമണിക്കൂർ

ഓട്ടോറിക്ഷയിൽ കാറിടിച്ച് റോഡിൽ തലയിടിച്ചു വീണ് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം: മരിച്ചത് പുതുപ്പള്ളി എറികാട് സ്വദേശിയായ ഓട്ടോഡ്രൈവർ; റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന് കിടന്നത് അരമണിക്കൂർ

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളി എറികാട് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് റോഡിലേയ്ക്കു മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും തലയിടിച്ചു വീണ് രക്തം വാർന്നാണ് ഓട്ടോഡ്രൈവർ മരിച്ചത്. അപകട വിവരം നാട്ടുകാർ അറിയാൻ വൈകിയതിനാൽ അരമണിക്കൂറോളം ഇയാൾ റോഡിൽ കിടന്നു.

ഓട്ടോഡ്രൈവർ പുതുപ്പള്ളി പരിയാരം ഗോപി നിവാസിൽ ഗോപിനാഥൻ നായർ (46)ആണ് മരിച്ചത്. ഓട്ടോ യാത്രക്കാരൻ അർജുൻ (25), കാർ യാത്രക്കാരായ സുകുമാരൻ (65), സുചിത്ര (24), സുനിൽകുമാർ (26) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ മാങ്ങാനം കൈതേപ്പാലത്തിനു സമീപത്തെ ഷാപ്പിനു മുന്നിലായിരുന്നു അപകടം. എറികാട് എസ്എൻ.എൻ.ഡി.പി ശാഖയിലെ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അർജുൻ, ബന്ധുവായ ഗോപിയ്‌ക്കൊപ്പം എത്തിയത്. ഘോഷയാത്രയിലേയ്ക്കു പോകുന്നതിനു മുൻപ് എതിർ ദിശയിൽ നിന്നും എത്തിയ മാരുതി 800 കാർ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗോപിനാഥൻ നായർ റോഡിൽ മറിഞ്ഞു വീണു. എന്നാൽ, അപകട വിവരം നാട്ടുകാർ വളരെ വൈകിയാണ് അറിഞ്ഞത്. കാറിലുള്ള യാത്രക്കാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് മന്ദിരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥൻ നായരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
രക്ഷിക്കാനായില്ല. വെട്ടത്തുകവല സ്റ്റാൻഡിലെ ഡ്രൈവറാണ് ഗോപി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഈസ്റ്റ് പൊലീസ് കേസെടുത്തു.