
തിരുവോണ നാൾ മരണ ദിനമായി; മാവേലിക്കരയിൽ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് യുവാക്കളുടെ ജീവൻ
സ്വന്തം ലേഖകൻ
ആലപ്പുഴ: തിരുവോണ ദിനത്തിൽ സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടർ രണ്ട് പോസ്റ്റുകൾക്ക് ഇടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടമായി.
മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പിൽ ഗോപൻ( 22), ചെറിയനാട് പുത്തൻപുര തെക്കെതിൽ അനീഷ്, മാമ്പ്ര പ്ലാന്തറയിൽ ബാലു എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒൻപതരയോടെ വെൺമണി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ആഞ്ഞിലിച്ചുവട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഗോപൻ സംഭവസ്ഥലത്ത് വച്ചും, മറ്റ് രണ്ട് പേർ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മരിച്ച ഗോപൻ, മാവേലിക്കര എം.എൽ.എ അരുൺകുമാറിൻ്റെ അടുത്ത ബന്ധുവാണ്.
Third Eye News Live
0