video
play-sharp-fill

ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബസ് റോഡരികിലേയ്ക്ക് മറിഞ്ഞു: മറിഞ്ഞത് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ചാക്കോച്ചി

ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബസ് റോഡരികിലേയ്ക്ക് മറിഞ്ഞു: മറിഞ്ഞത് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ചാക്കോച്ചി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലേയ്ക്ക് തെന്നി മറിഞ്ഞു. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചിങ്ങവനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിലായിരുന്നു അപകടം.ചിങ്ങവനം പുത്തൻപാലത്ത് പെട്രോൾ പമ്പിനു സമീപത്താണ് അപകടമുണ്ടായത്.


പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ യാത്രക്കാരെ മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച ശേഷം, റോഡിൽ നിന്നു തെന്നിമാറി സമീപത്തെ ഓടയിലേയ്ക്കു മറിയുകയായിരുന്നു. ബസിന്റെ ഒരു വശം ചേർന്നാണ് റോഡിലേയ്ക്ക് മറിഞ്ഞിരിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ യാത്രക്കാരെ ബസിനുള്ളിൽ നിന്നും പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി. അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയിട്ടി
അപകടത്തെ തുടർന്ന് എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ ഗതാഗതക്കുരുക്കുണ്ടായിട്ടുണ്ട്. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group