Spread the love

തിരുവനന്തപുരം: അരുവിപ്പുറം പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു. അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത്.

video
play-sharp-fill

പാലത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ് നായകൾ കുറുകെ ചാടിയതോടെയാണ് അപകടം ഉണ്ടായത്.

ബൈക്ക് നിയന്ത്രണം വിട്ട് അരുവിപ്പുറം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പ്രേംകുമാർ ആറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.