play-sharp-fill
കുടമാളൂർ പുളിഞ്ചോട്‌ ഭാഗത്ത്‌ കാറും ഒട്ടോയും  കൂട്ടിയിടിച്ച്‌ അഞ്ച്‌ പേർക്ക്‌ പരിക്ക്‌

കുടമാളൂർ പുളിഞ്ചോട്‌ ഭാഗത്ത്‌ കാറും ഒട്ടോയും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേർക്ക്‌ പരിക്ക്‌

കോട്ടയം:
കുടമാളൂർ പുളിഞ്ചോട് ഭാഗത്ത്‌ നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ഷാജഹാൻ (54), യാത്രക്കാരായ കരിപ്പൂത്തട്ട് സ്വദേശികളായ അജിത (50), നീതു (30), നോയൽ (4), എയ്ഞ്ചൽ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുളിഞ്ചുവട്‌ ഭാഗത്തേയ്‌ക്ക്‌ എത്തിയ ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതുവഴി എത്തിയ വാഹനങ്ങളിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്‌. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.