തിരുനക്കര ക്ഷേത്ര മൈതാനത്തെ ആഭാസ ഫോട്ടോഷൂട്ട് നിരോധിച്ചു; തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് ഒറ്റ മണിക്കൂറിനകം നടപടി

തിരുനക്കര ക്ഷേത്ര മൈതാനത്തെ ആഭാസ ഫോട്ടോഷൂട്ട് നിരോധിച്ചു; തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് ഒറ്റ മണിക്കൂറിനകം നടപടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്തെ ആഭാസ ഫോട്ടോഷൂട്ട് നിരോധിച്ചു. തിരുനക്കര ക്ഷേത്രമൈതാനത്ത് അയ്യപ്പ ഭക്തർക്കും ഭക്തജനങ്ങൾക്കും ബു​ദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് നടക്കുന്നതായി തേർഡ് ഐ ന്യൂസ് ഇന്ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൃഷ്ണകുമാറും ഉപദേശക സമിതി പ്രസിഡന്റ് ടി സി ​ഗണേഷും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രമൈതാനത്ത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളുടെ എണ്ണം പെരുകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലകാലം ആയതിനാൽ ശബരിമല ഇടത്താവളമായ ക്ഷേത്രത്തിലേക്ക് അയ്യപ്പഭക്തന്മാർ ധാരാളം എത്തുകയും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവും വന്നതോടെ ദർശനത്തിനായി ധാരാളം ഭക്തജനങ്ങളും എത്താറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് ഒരുകൂട്ടർ ക്ഷേത്രമൈതാനത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത്.

ഇത്തരം ഫോട്ടോഷൂട്ടുകൾ കാണാനായി യുവാക്കളുടെ തിക്കും തിരക്കുമാണ് ക്ഷേത്രമൈതാനത്ത്. ഇവരുടെ വാഹനങ്ങൾ കൂടി ക്ഷേത്രമൈതാനത്തേക്ക് എത്തുന്നതോടെ ദർശനത്തിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെയായി. കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ആഭാസ ഫോട്ടോഷൂട്ട് കണ്ട് ഓടി രക്ഷപെടുന്ന അവസ്ഥയായിരുന്നു.

ക്ഷേത്രമൈതാനം പരിപാവനമായി കാണുമെന്നും ഫോട്ടോഷൂട്ട് അടക്കമുള്ള അനധികൃത ഇടപാടുകൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി സി ​ഗണേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.