video
play-sharp-fill

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിലെത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിലെത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഇടിച്ച് തെറിപ്പിച്ചു; ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി ജി നിവാസിൽ ഭാസ്കരൻ(72) ആണ് മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്ക്കരൻ ജോലി കഴിഞ്ഞ് വൈകുന്നേരം 4.30 ഓടെ മടങ്ങുകയായിരുന്നു. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ചു കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറി കടന്ന് എത്തിയ സ്വകാര്യ ബാങ്കിൻ്റെ വാഹനം ഭാസ്കരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തുടർന്ന് എതിർദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്ക്കരനെ കേശവപുരം സി.എച്ച്. സിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കിളിമാനൂർ പൊലീസ് കേസ് എടുത്തു.