video
play-sharp-fill

നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും പരിക്ക്

നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും പരിക്ക്

Spread the love

മണ്ണാർക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കുന്തിപ്പുഴ പാലത്തിനു സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും പരിക്ക്.

തെങ്കര മണലടി സ്വദേശികളായ നജീബ് (42), മക്കളായ നിഹാൽ (14), മിൻഹ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മണ്ണാർക്കാടു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരേ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിച്ച കാറിനു പിന്നിൽ മറ്റൊരു കാറും വന്നിടിച്ചു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.