ട്രെയിനിങ്ങിന് പോയ അദ്ധ്യാപികയുടെ സ്കൂട്ടറിൽ ഗ്യാസ് കയറ്റി വന്ന ലോറി ഇടിച്ചു; തലയിലൂടെ ലോറി കയറിയ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം.
സ്വന്തം ലേഖകൻ
പന്തളം: ജംക്ഷന് സമീപം ഗ്യാസ് വണ്ടി സ്‌കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അദ്ധ്യാപികയായ കുരമ്പാല വള്ളപ്പുരയിൽ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്‌കൂൾ ടീച്ചേഴ്സിന്റെ ട്രയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം രാവിലെ 9.30ന് തോന്നല്ലൂർ യുപി സ്‌കൂളിലേക്ക് പോകും വഴി ഷൈൻസ് ജംക്ഷനിൽ വച്ചാണ് അപകടം നടന്നത്.പുറകേ വന്ന ഗ്യാസ് വണ്ടി സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറും അത് ഓടിച്ചിരുന്ന അച്ഛൻ ശങ്കരപ്പിള്ള ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയിൽക്കൂടി വണ്ടി കയറി ഇറങ്ങുകയായിരുന്നു.
Third Eye News Live
0