Saturday, April 25, 2026

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്കേറ്റു; രണ്ടു കുട്ടികളടക്കം 25 പേർ ആശുപത്രിയിൽ

Spread the love

കല്‍പ്പറ്റ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വയനാട് തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

video
play-sharp-fill

53 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നയുടനെ മറ്റു വാഹനങ്ങളിൽ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സ്ഥലത്തെത്തി.