Spread the love

മൂലവട്ടം : ബിജെപി മൂലവട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അഭിനന്ദൻ 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ സൗജന്യ പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചത് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ആണ്.

video
play-sharp-fill

വിദ്യാർത്ഥികളുടെ ലഹരി പഠനത്തിനായിരിക്കണമെന്നും ആ ലഹരിയിൽ ആനന്ദം കണ്ടെത്തണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികളോട് പറഞ്ഞു. ചടങ്ങിൽ ആർ ജിഗി, അർച്ചന വിജെ എന്നിവരെ ആദരിച്ചു.

പ്രമോദ് എബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ മൂലേടം, ജതീഷ് കോടപ്പള്ളി, ബബിത കണ്ണൻ, രജനി ഉല്ലാസ്, എൻ ശ്രീനിവാസൻ, പിഡി സലികുമാർ, അനീഷ് എസ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group