അമൽ ജ്യോതി കോളേജിലെ  സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്;  തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത  അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്;  അബ്ദുൾ ജലീലിനെകുറിച്ച് വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിക്കുക !

അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്; അബ്ദുൾ ജലീലിനെകുറിച്ച് വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിക്കുക !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിട്ട അബ്ദുൾ ജലീലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്.

ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയു ന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എസ്.പി. കാഞ്ഞിരപ്പള്ളി – 9497990052
എസ്.എച്ച്.ഒ. കാഞ്ഞിരപ്പള്ളി :9497987076
എസ്.ഐ :9497980323
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ – 04828 202800

സോഷ്യൽ മീഡിയയിലൂടെ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തതിനേകുറിച്ച് അന്വേഷണം ആവശ്യപ്പട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ ഐപിസി 153 A പ്രകാരം അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ കേസെടുത്തിരുന്നു.

കാഞ്ഞിരപ്പള്ളി സി.ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മലപ്പുറം ജില്ലയിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തിന് പിന്നാലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പരസ്പരം വർഗീയത കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്ത കുറിപ്പിലുണ്ടായിരുന്നത്.

മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റ് ആണ് കേസിലേക്ക് വഴി വെച്ചത്. .. ( ഈ വാർത്ത മനോരമ പ്രസിദ്ധീകരിച്ചതാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല)

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ !

“അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുത്തുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളൊന്ന് മനസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ”..!

അബ്ദുൽ ജലീൽ താഴെപ്പാലത്തിന്റെ പേരിലാണ് കമന്റ് വന്നത്. ഈ ഫെയ്സ്
ബുക്ക് ഐഡി വ്യാജമായി ഉണ്ടാക്കിയതാണോയെന്നും സംശയമുണ്ട്

അബ്ദുൾ ജലീലിന്റെ പേരിലുള്ള
പോസ്റ്റ് ശ്രദ്ധയിൽ പെട്ടേതോടെ
ശ്രീകുമാർ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കുകയായിരുന്നു. തുടർന്ന് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസിന് കൈമാറി. ഇതിനേ തുടർന്നാണ് ഇന്ന് വൈകുന്നേരം കാഞ്ഞിരപ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അബ്ദുൾ ജലീലിന്റെ പേരിൽ കേസെടുത്തത്