Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി; പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ റീ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ചെലവ് കൂടും. പെട്രോള്‍–- ഡീസല്‍ വാഹനങ്ങളുടെ പൊളിക്കല്‍ നയത്തിന്റെ ചുവടുപിടിച്ച്‌ കേന്ദ്രസര്‍ക്കാര്‍ റീ രജിസ്ട്രേഷന്‍ ഫീസ് എട്ടിരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍മുതല്‍ പുതുക്കിയ ഫീസ് നിലവില്‍ വരും.

കാറുകളുടേത് 600 രൂപയില്‍നിന്ന് മൂവായിരമായും ഇരുചക്രവാഹനങ്ങള്‍ക്ക് 300ല്‍നിന്ന് ആയിരമായും ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് 15,000ല്‍നിന്ന് 40,000 രൂപയുമായിട്ടാണ് വര്‍ധിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുക്കല്‍ വൈകിപ്പിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് മാസം 300 രൂപ പിഴയും ഈടാക്കും. വാണിജ്യവാഹനങ്ങളുടെ പിഴ 500 രൂപയാണ്. കൂടാതെ, 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്ബോഴും രജിസ്ട്രേഷന്‍ പുതുക്കണം.

വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് നിരക്കും വന്‍തോതില്‍ കൂട്ടി. ടാക്സി വാഹനങ്ങള്‍ക്ക് ആയിരത്തില്‍നിന്ന് ഏഴായിരമായും ബസ്, ട്രക്ക് തുടങ്ങിയവയ്ക്ക് 1500ല്‍നിന്ന് 12,500 ആയും വര്‍ധിപ്പിച്ചു. ഫീസ് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് പഴയ ഉടമകളെ വാഹനം പൊളിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടല്‍.