
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂള്‍ പൂട്ടി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പൂട്ടിയത്. ഇന്നലെയാണ് 17കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ക്ക് കൂടി രോഗമുക്തി. കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്.
വികസിത രാജ്യങ്ങള്‍ പോലും അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തില്‍ പരാജയപ്പെടുമ്ബോള്‍, കേരളം മാതൃകയാവുകയാണ്.







