നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ..? വിഷമിക്കേണ്ട, വിശദാംശങ്ങള്‍ വീണ്ടെടുക്കാൻ ഇങ്ങനെ ചെയ്താല്‍ മതി…!

Spread the love

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പർ, പാൻ ഉള്‍പ്പെടെ നിരവധി അവശ്യ സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍തന്നെ ആധാർ നഷ്ടപ്പെടുന്നത് ഏറെ പ്രതിസന്ധിയുണ്ടാക്കും.

video
play-sharp-fill

അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ളവരുമുണ്ടാകും. എന്നാല്‍, വിഷമിക്കേണ്ട…നിങ്ങളുടെ ആധാർ വിശദാംശങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കുന്ന ലളിതമായ ഓണ്‍ലൈൻ, ഓഫ്‌ലൈൻ രീതികള്‍ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കുന്നു.

ആദ്യമായി ചെയ്യേണ്ടത് പൊലീസ് സ്റ്റേഷനില്‍ പോയി ഒരു എഫ്‌ഐആർ ഫയല്‍ ചെയ്യുക എന്നതാണ്. നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താല്‍ ഒരു എഫ്‌ഐആർ ഫയല്‍ ചെയ്യുന്നത് നല്ലതാണ്. നഷ്ടം നിയമപരമായി രേഖപ്പെടുത്താൻ എഫ്‌ഐആർ സഹായിക്കുകയും നിങ്ങളുടെ ആധാർ വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഐഡിഎഐയുടെ “Retrive UID/EID” സേവനം ഉപയോഗിച്ച്‌ നിങ്ങളുടെ ആധാർ നമ്പറോ എൻറോള്‍മെൻ്റ് ഐഡിയോ എളുപ്പത്തില്‍ വീണ്ടെടുക്കാൻ കഴിയും.

ആധാർ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള വിവിധ ഘട്ടങ്ങള്‍ ഇവയാണ്…

https://myaadhaar.uidai.gov.in/retrieve-eid-uid എന്ന ലിങ്ക് തുറക്കുക
ആധാർ നമ്പർ (യുഐഡി), എൻറോള്‍മെന്റ് ഐഡി (ഇഐഡി) എന്നിവയില്‍ ഏതാണോ വീണ്ടെടുക്കേണ്ടത് അത് തിരഞ്ഞെടുക്കുക
പൂർണമായ പേര് നല്‍കുക (ആധാർ കാർഡിലുള്ളത്). രജിസ്റ്റേർഡ് മൊബൈല്‍ നമ്പരോ ഇ-മെയില്‍ ഐഡിയോ നല്‍കുക. Captcha നല്‍കുക
ഒടിപി വേരിവിക്കേഷൻ പൂർത്തിയാക്കുക
ഓതന്റിഫിക്കേഷന് ശേഷം, നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കില്‍ ഇഐഡി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബരിലേക്ക് എസ്‌എംഎസ് വഴി അയയ്ക്കപ്പെടും. ഈ സേവനം സൗജന്യമാണ്.
നിങ്ങളുടെ മൊബൈല്‍ നമ്പരോ ഇ- മെയിലോ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, യുഐഡിഎഐയുടെ ഓഫ്‌ലൈൻ ഓപ്ഷനുകള്‍ വഴി നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ വിശദാംശങ്ങള്‍ വീണ്ടെടുക്കാൻ കഴിയും.

അതിനായി

ഒരു ആധാർ എൻറോള്‍മെൻ്റ് സെന്റർ സന്ദർശിക്കുക
പ്രിന്റ് ആധാർ സേവനം ഉപയോഗിച്ച്‌ നിങ്ങളുടെ ആധാർ വീണ്ടെടുക്കാൻ സഹായിക്കാൻ ഓപ്പറേറ്ററോട് ആവശ്യപ്പെടുക.
നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങള്‍ ലഭിക്കുന്നതിന് യുഐഡിഎഐയുടെ ടോള്‍-ഫ്രീ നമ്പറില്‍ (1947) വിളിച്ച്‌ നിങ്ങളുടെ ജനന വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യാം.