video
play-sharp-fill

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർലോറി  ഇടിച്ചു: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പിന്നാലെ ഭാര്യയും മരിച്ചു

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർലോറി ഇടിച്ചു: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പിന്നാലെ ഭാര്യയും മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാലുശ്ശേരിയിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രി രാത്രി 9 മണിയോടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ബൈക്കിൽ പോകവെയാണ് അപകടം. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധൻ്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടേയും ഏക മകനായ അഖിൽ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റിയംഗവുമാണ്.