video
play-sharp-fill

ഇടുക്കിയിൽ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ്  നായയുടെ കടിയേറ്റു

ഇടുക്കിയിൽ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റു

Spread the love

ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്.

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളില്‍ ഒന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി.

പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈയ്ക്ക് കടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ വിട്ടയച്ചു.