play-sharp-fill
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ;എസി മൊയ്തീൻ ഇഡിക്ക് മുന്നില്‍ ഹാജരായില്ല;പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന്      പാര്‍ട്ടി നിർദേശം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ;എസി മൊയ്തീൻ ഇഡിക്ക് മുന്നില്‍ ഹാജരായില്ല;പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് പാര്‍ട്ടി നിർദേശം

സ്വന്തം ലേഖകൻ

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇഡിക്ക് മുന്നില്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായല്‍ മതിയെന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നത്.


രാവിലെ വീട്ടില്‍ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭ കമ്മറ്റിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നല്‍കി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക്‌ മുൻ മാനേജര്‍ ബിജു കരീമും ബെനാമി ഇടപാടില്‍ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്.