തിരുവനന്തപുരം: ഫാന്‍സി നമ്പർ ലേലത്തിലൂടെ മാത്രം രണ്ടാംപിണറായി സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 539.40 കോടി രൂപ. സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ ഫീസ്, ഇന്ധന നികുതി, റോഡ് നികുതി ഉള്‍പ്പെടെ ലഭിച്ചത് 68,547 കോടി രൂപയും.
റോഡ് നികുതി ഇനത്തില്‍ 21431.96 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 2298.22 കോടിയും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 18,022.72 കോടിയുമാണ്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 3165.93 കോടിയും റീ രജിസ്‌ട്രേഷന് 1851.36 കോടിയും ലഭിച്ചു.
2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ സെസ് ചുമത്തിയിരുന്നു. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയിലാണ്
ഈ വിവരമുള്ളത്.