video
play-sharp-fill

നീറിക്കാട്  മീനച്ചിലാറിന്റെ തീരം അപകടകരമായ രീതിയിൽ ഇടിയുന്നു

നീറിക്കാട്  മീനച്ചിലാറിന്റെ തീരം അപകടകരമായ രീതിയിൽ ഇടിയുന്നു

Spread the love

സ്വന്തം ലേഖകൻ

നീറിക്കാട്:  കാക്കത്തോട്  പൊട്ടനാനിക്കൽ ഭാഗത്ത് മീനച്ചിലാറിന്റെ  തീരം  അപകടകരമായ രീതിയിൽ ഇടിയുന്നു. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിന്റെ തുടർച്ച ആയാണ് ഇതും.

മുതലവാലേൽ – തിരുവഞ്ചൂർ റോഡിനോട് ചേർന്നാണ് സംഭവം.കഴിഞ്ഞ വർഷം ഉണ്ടായ മണ്ണിടിച്ചിൽ മൂലം ഇവിടെ റോഡ് അപകടാവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രതിനിധികൾ ഉൾപ്പടെ നിരന്തരം അഭ്യർത്ഥിച്ചിട്ടും സർക്കാർ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നാക്ഷേപവും ഉണ്ട്.

പരാശക്തിയിൽ രാജേഷിന്റെ  വീടിന്റെ പിൻവശത്തുണ്ടായിരുന്ന ആഞ്ഞിലിമരം  കരിങ്കൽകെട്ടുൾപ്പടെ ആറ്റിൽ പതിച്ചു.ഇവിടെ ഭൂമി വിണ്ട് മണ്ണ് വീണ്ടും  ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.

കുടമാളൂർ ആൽവിന്റെ റിസോർട്ടിന്റെ സൈഡ് പൂർണ്ണമായും ഇടിഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

ജോയിസ് കൊറ്റത്തിൽ,പഞ്ചായത്തംഗം ജോസ് കൊറ്റം  തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.