play-sharp-fill
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 28 ന് കോട്ടയത്ത്

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 28 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനവും നവംബർ 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജി്ല്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പ് രഹിത പദ്ധതി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ചാരിറ്റി പുരസ്‌കാര വിതരണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ എം.എൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എൻ വാസവൻ ഡിസ്‌ക്കൗണ്ട് കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ സംഘടനാ പ്രവർത്തനം വിലയിരുത്തും.  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.കെ തോമസുകുട്ടി വ്യാപാരമേഖലയിലെ പ്രതിസന്ധി സംബന്ധിച്ചു വിശദീകരണം നൽകും.

ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് സ്വാഗതവും, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ നന്ദിയും കണക്ക് അവതരണവും നടത്തും. നഗരസഭ അംഗങ്ങളായ സാബു പുളിമൂട്ടിൽ , കുഞ്ഞുമോൻ മേത്തർ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ദിലീപ് സി.മൂലയിൽ, എം.എൻ ബാബു, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ രക്ഷാധികാരി സി.ടി സുകുമാരൻ നായർ, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് മത്തായി എന്നിവർ പ്രസംഗിക്കും.