Spread the love

കണ്ണൂർ: നിതിന്‍ രാജിന്റെ മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി എഡിജിപി .
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്കാണ് എഡിജിപി നിര്‍ദേശം നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

video
play-sharp-fill

ലോണ്‍ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും. നിതിന്‍ രാജിന്റെ ഫോണ്‍ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ സിസിടിവി ദൃശ്യങ്ങളടക്കം കുടുംബത്തിന് നല്‍കാനും തീരുമാനമുണ്ട്.

ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നതായും നിതിന്‍ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയിലാണ് നിതിന്‍ മരിച്ചതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.