പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് നടന്നത്. പഞ്ചാബിലെ നഭ സെൻട്രൽ ജയിൽ വളപ്പിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. വസീമിന്റെ തൊട്ടടുത്ത നഗരത്തിൽനിന്നാണ് വധു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിവാഹം കഴിക്കാനായി ഇയാൾ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതെ വരികെയായിരുന്നു. തുടർന്ന് ജയിലിൽ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി വസീമിന് നൽകുകയായിരുന്നു. 2010ലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകത്തിന് പുറമെ നിരവധി കേസുകളിൽ പ്രതിയായ വസീമിന് എതിരായി ജയിൽ അധികൃതർ റിപ്പോർട്ട് നൽകിതോടെയാണ് അധികൃതർ പരോൾ തള്ളിയത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group