video
play-sharp-fill

അയോധ്യയിൽ രാമക്ഷേത്രവും പള്ളിയും നിർമ്മിക്കാൻ സുപ്രീം കോടതി: ഷിയാ വഖഫ് ബോർഡിന്റെയും നിർമ്മോഡി അഖാഡയുടെയും റിവ്യു ഹർജികൾ സുപ്രീം കോടതി തള്ളി; മറ്റൊരു നിർമ്മാണമിരുന്ന സ്ഥലത്തിനു മുകളിലാണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന് കോടതി; എന്നാൽ, അമ്പലം തകർത്ത് പള്ളി പണിതതായി കണ്ടെത്തിയിട്ടില്ല; അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും കോടതി

അയോധ്യയിൽ രാമക്ഷേത്രവും പള്ളിയും നിർമ്മിക്കാൻ സുപ്രീം കോടതി: ഷിയാ വഖഫ് ബോർഡിന്റെയും നിർമ്മോഡി അഖാഡയുടെയും റിവ്യു ഹർജികൾ സുപ്രീം കോടതി തള്ളി; മറ്റൊരു നിർമ്മാണമിരുന്ന സ്ഥലത്തിനു മുകളിലാണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന് കോടതി; എന്നാൽ, അമ്പലം തകർത്ത് പള്ളി പണിതതായി കണ്ടെത്തിയിട്ടില്ല; അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും കോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രവും പള്ളിയും നിർമ്മിക്കാൻ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. തർക്കഭൂമി രാമക്ഷേത്രം നിർമ്മിക്കാൻ രാം ലല്ലയ്ക്കു നൽകുമ്പോൾ, മറ്റൊരു സ്ഥലത്ത് അ്ഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി സുന്നി വഖഫ് ബോർഡിനു നൽകണമെന്നും കോടതി വ്യക്തമാക്കുന്നു.
ക്ഷേത്ര നിർമ്മാണത്തിനും നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനകം ബോർഡ് ഓഫ ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിക്കുന്നു. രാം ജന്മഭൂമി എന്ന് അവകാശപ്പെട്ട സ്ഥലത്താണ് രാമക്ഷേത്രം നിർമ്മിക്കേണ്ടത്. മറ്റൊരു അനുയോജ്യമായ സ്ഥലം കണ്ടെതതി സുന്നി വഖഫ് ബോർഡിന് പള്ളിനിർമ്മിക്കാൻ അനുവദിക്കണം. ഇത് കൂടാതെ നിർമ്മോദി അഖാദയ്ക്ക് അവകാശമില്ലെങ്കിലും, ഇവർക്കും നിർണ്ണായകമായ സ്ഥാനം ക്ഷേത്രം നിർമ്മിക്കാനുള്ള കമ്മിറ്റിയിൽ നൽകണമെന്നും കോടതി നിർദേശിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ തന്നെ ഈ പ്രദേശങ്ങൾ ഏറ്റെടുക്കണമെന്നും കോടതി നിർദേശിക്കുന്നു.

അയോധ്യയിൽ ബാബറി മസ്ജിദ് നിർമ്മിച്ചിരുന്നത് തരിശ് ഭൂമിയിൽ അല്ലെന്ന് പ്രഖ്യാപിച്ച കോടതി, ഇവിടെ ക്ഷേത്രമുണ്ടായിരുന്നു എന്ന അർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിനെ പൂർണമായും ശരിവയ്ക്കുന്നില്ല. പള്ളി നിർമ്മിക്കുമ്പോൾ ഇവിടെ ഒരു നിർമ്മാണം ഉണ്ടായിരുന്നു എന്നത് കോടതി ശരിവയ്ക്കുന്നു. എന്നാൽ, ഇത് ക്ഷേത്രമാണ് എന്ന് ഉറപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കുന്നു. രാമന്റെ ജന്മസ്ഥലം അയോധ്യയാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയുടെ മാത്രം അടിസ്ഥാനത്തിൽ എന്നാൽ, സ്ഥല്ത്തിന്റെ ഉടമസ്ഥാവകാശം പറയാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വിധിയിൽ പ്രഖ്യാപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസ്ജിദ് പണിത സ്ഥലത്ത് മറ്റൊരു നിർമ്മാണം ഉണ്ടായിരുന്നതായി സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. വിശ്വാസവും ആചാരവും കോടതി അംഗീകരിക്കുന്നു. എന്നാൽ, ആചാരവും വിശ്വാസവും സുപ്രീം കോടതി തീരുമാനിക്കേണ്ടതല്ലെന്നും കോടതി വ്യക്തമാക്കുന്നു. രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ വിശ്വാസത്തിൽ തീരുമാനത്തിൽ എത്താനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു. അമ്പലം തകർത്ത് പള്ളി പണിതതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കുന്നു. എന്നാൽ, ഇത് ഉടമസ്ഥാനവകാശം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവല്ലെന്നും കോടതി വ്യക്തമാക്കുന്നു. രാമജന്മഭൂമി എന്നതിന് നിയമപരമായി നിലനിൽപ്പില്ല. എന്നാൽ, രാമന് നിയമപരമായി വ്യക്തിത്വമുണ്ട്. 1857 ലാണ് ഇന്നർ കോർഡ് യാർഡിനെയും ഔട്ടർ കോർട്ട് യാർഡിനെയും രണ്ടായി തിരിച്ച് കമ്പിവേലി പുറത്ത് വന്നത്.

അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഷിയാ വഖഫ് ബോർഡിന്റെയും അപ്പിൽ തള്ളിയാണ് സുപ്രീം കോടതി അഞ്ചംഗ ബ്ഞ്ച് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നിർമ്മോദി അഖാഡയ്ക്ക് കോടതി യാതൊരു അവകാശവും അനുവദിക്കുന്നില്ല. നിർമ്മോദി അഖാഡയ്ക്ക് മാനേജ്‌മെന്റ് അവകാശം മാത്രമാണ് ഉള്ളതെന്നാണ് കോടതി വധി പ്രഖ്യാപിച്ചിരിക്കുന്നത്.

സുന്നി വഖഫ് ബോർഡിന്റെ ഹർജി നില നിൽക്കുന്നതാണെന്നും കോടതി പറയുന്നു. 1949 ൽ രാത്രിയിൽ ചില ആളുകൾ ബാബറി മസ്ജിദിന്റെ സ്ഥലത്ത് കയറി വിഗ്രഹം സ്ഥാപിച്ചതായുള്ള സുന്നി വഖഫ് ബോർഡിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുസ്ലീംങ്ങൾ പള്ളിയ്ക്കുള്ളിൽ പ്രാർത്ഥന നടത്തിയിരുന്നപ്പോൾ, ഹിന്ദുക്കൾ പ്ള്ളിയ്ക്കു പുറത്താണ് പ്രാർത്ഥന നടത്തിയിരുന്നതെന്നും വ്യക്തമാക്കുന്നു.

1992 ൽ ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. സുപ്രീം കോടതി വിധി അട്ടിമറിച്ചാണ് 1992 ൽ ബാബറി മസ്ജിദ് തകർത്തത്. 1949 ൽ പള്ളിയ്ക്കുള്ളിൽ രാമവിഗ്രഹം സ്ഥാപിച്ചു എന്നത് നിയമപരമായി തെറ്റാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. സുന്നി വഖഫ് ബോർഡും, രാംലല്ലയും നൽകിയ അപ്പീലുകളിൽ കോടതി നടപടി സ്വീകരിക്കും. ഈ കേസിലാണ് തീർപ്പ് കൽപ്പിക്കാൻ കോടതി പോകുന്നത്. നിർമ്മോദി അഖാഡയ്ക്ക് പൗരോഹിത്യം അനുവദിച്ചിട്ടില്ല. ഇതേ തുടർന്നാണ് ഇവരുടെ ഹർജി നൽകിയിരിക്കുന്നത്. കേസിൽ സുന്നി വഫഖ് ബോർഡിനും, രാംലല്ലയ്ക്കും മാത്രമാണ് അവകാശമെന്നാണ് എന്നും കോടതി പറയുന്നു.

അലഹബാദ് ഹൈക്കോടതി തർക്ക ഭൂമിയെ മൂന്നായി വിഭജിച്ച് വിധി നിലനിൽക്കുന്നതല്ലെന്നും, തെറ്റായതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ്, ജസ്റ്റിസുമായ എസ്.എ ബോബ്‌ഡേ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഇപ്പോൾ കേസിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഒന്നാം നമ്പർ മുറിയിലേയ്ക്കാണ് ജഡ്ജിമാർ എത്തിയത്. എല്ലാ ജഡ്ജിമാരും ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിയോജിപ്പുകളൊന്നുമില്ലാത്ത വിധി അരമണിക്കൂറെടുത്താണ് വായിച്ച് തീർന്നത്.

2010 സെപറ്റംബറിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗബഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിയ്ക്കണമെന്നായിരുന്നു വിധി. 1885 ലാണ് തർക്കം ആരംഭിച്ചതും , കേസ് കോടതിയിലും തർക്കത്തിൽ എത്തുകയും ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ സിവിൽ കേസുകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നാണ് രാമജന്മഭൂമിക്കേസ്. രാം ലല്ലയും, നിർമ്മോദി അഖാഡയും രാമജന്മഭൂമിയ്ക്കു വേണ്ടി അവകാശവാദം ഉന്നയിച്ചാണ് രംഗത്ത് എത്തിയത്. സുന്നി വിഭാഗവും ഷിയാ വഖഫ് ബോർഡും, ഓൾ ഇന്ത്യ പഴ്‌സണൽ ലോ ബോർഡുമായിരുന്നു കേസിലെ കക്ഷികൾ.

ഇസ്മയിൽ ഫറൂഖിക്കേസിൽ മുസ്ലീം സമുദായത്തിന് പ്രത്യേകിച്ച് ആരാധനാലയം വേണ്ട എന്ന വിധി പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ജഡ്ജിയായ അബ്ദുൾ നസീറും വിധി പ്രഖ്യാപിച്ച അഞ്ചംഗ ബഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്.