video
play-sharp-fill
ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കിയിൽ നാളെ ഹർത്താൽ

സ്വന്തം  ലേഖകൻ

തൊ​ടു​പു​ഴ: പ​ട്ട​യ ക്ര​മീ​ക​രി​ക്ക​ല്‍ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ്
നാളെ ജില്ലയിൽ ഹർത്താൽ നടത്തും.
ജി​ല്ല​യോ​ട് ക​ടു​ത്ത വി​വേ​ച​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത്. ജ​ന​ജീ​വി​തം ദുസ​ഹ​മാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ഒ​രു ആ​ലോ​ച​ന​യും ഇ​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദു ചെ​യ്യ​ണം. നി​ല​നി​ല്‍​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​യ തെ​റ്റു​ക​ള്‍​ക്കെ​തിരേ ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ഇ​റ​ക്കാ​തെ​യും ക​ട​ക​ള​ട​ച്ചും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു.

ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര രം​ഗ​ത്ത് വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​ഗ​സ്റ്റ് 22ലെ​യും സെ​പ്റ്റം​ബ​ര്‍ 25ലെ​യും ഉ​ത്ത​ര​വു​ക​ളി​ലെ ദോ​ഷ​ക​ര​മാ​യ 10 വി​ഷ​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് ഒ​ക്‌ടോ​ബ​ര്‍ 14-ലെ ​ഉ​ത്ത​ര​വി​ലൂ​ടെ തി​രു​ത്തി​യ​ത്. അ​തി​നാ​ല്‍ മു​ന്‍ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദ് ചെ​യ്യു​ക​യും 1964 പ​ട്ട​യം ച​ട്ട​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ച്ച്‌ ഭേ​ദ​ഗ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണം. അ​തി​നാ​യി റ​വ​ന്യു മ​ന്ത്രി ഇ​ടു​ക്കി​യി​ലെ​ത്തി സ​മ​രം ചെ​യ്യു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണം. ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് സ​ര്‍​വ​ക​ക്ഷി യോ​ഗ​വും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​വും വി​ളി​ച്ചു ചേ​ര്‍​ക്ക​ണം.എന്നാൽ മ​ന്ത്രി എം​.എം. മ​ണി ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യു​ന്നി​ല്ല.

ഹ​ര്‍​ത്താ​ലി​ല്‍ നി​ന്നും മ​ര​ണം, വി​വാ​ഹം, മാ​ധ്യ​മ​ങ്ങ​ള്‍,പാ​ല്‍, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ​രു​മ​ല പ​ള്ളി​യി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍, അ​ഖി​ല തി​രു​വി​താം​കൂ​ര്‍ മ​ല​അ​ര​യ മ​ഹാ​സ​ഭ​യു​ടെ കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ത​ട​സ​വു​മു​ണ്ടാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags :