video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashകോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിൽ ഷോക്കേറ്റ് റോഡിൽ തലയിടിച്ച് വീണ് കാഞ്ഞിരം...

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിൽ ഷോക്കേറ്റ് റോഡിൽ തലയിടിച്ച് വീണ് കാഞ്ഞിരം സ്വദേശിയ്ക്ക് ഗുരുതര പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിന് മുകളിൽ നിന്ന് ഷോക്കേറ്റ് റോഡിൽ തലയടിച്ച് വീണ് കാഞ്ഞിരം സ്വദേശിയ്ക്ക് ഗുരുതര പരിക്ക്. മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും തലയടിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ കാഞ്ഞിരം സ്വദേശി സത്യനെ ജനറൽ ആശുപത്രിയിലും , പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച പന്ത്രണ്ട് മണിയോടെ , കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിന് മുകളിലായിരുന്നു സംഭവം. മെട്രോ ലോഡ്ജിന്റെ മുകൾ നിലയിൽ ബോർഡിന്റെ പെയിന്റിംങ് ജോലികൾക്കായി കയറിയതായിരുന്നു സത്യൻ. പെയിന്റിംങ് ജോലികൾ നടക്കുന്നതിന് സമീപത്തായാണ് വൈദ്യുതി ലൈനുകൾ കടന്ന് പോയിരുന്നത്. പെയിന്റിംങ് ചെയ്യുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് സത്യൻ റോഡിലേയ്ക്ക് തെറിച്ച് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ തലയിടിച്ചാണ് സത്യൻ വീണത്. ഉടൻ തന്നെ ബോധരഹിതനാകുകയും ചെയ്തു. സമീപത്ത് ജോലി ചെയ്തിരുന്നവരും , നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഓടിയെത്തി സത്യനെ എടുത്തു. തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായെന്ന് കണ്ടതോടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം ടിബി റോഡിൽ ഗതാഗതം തടസപ്പെട്ടു. സത്യൻ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അഗ്നി രക്ഷാ സേനാംഗങ്ങളും , പൊലീസും സ്ഥലത്ത് എത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments