Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കലിപ്പനും കാന്താരിയും പരമ്പര തൃശൂരിൽ ആവർത്തിക്കുന്നു. ഷോൾ ധരിക്കാതെ എത്തിയ കാമുകിയെ ശാസിക്കുകയും, ക്ഷുഭിതനാകുകയും ചെയ്യുന്ന കലിപ്പൻ കാമുകന്റെ വീഡിയോ സോഷ്യൽ മീഡിയയായ ടിക്ക് ടോക്കിൽ ഇപ്പോൾ വൈറലാണ്.

സൈക്കോ കാമുകന്മാരുടെ പേരിലാണ് ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുന്നത്. ഇതിനിടെയാണ് ഇതിനെ തോൽപ്പിക്കുന്ന സംഭവങ്ങൾ ഇപ്പോൾ തൃശൂരിൽ അരങ്ങേറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ രണ്ടു മാസം പൂർത്തിയാകും മുൻപ് തല്ലി കയ്യൊടിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുടക്കാരൻ കലിപ്പൻ കാമുകൻ.
മാടായിക്കോണം സ്വദേശി കല്ലൊട്ടുംവഴി വീട്ടിൽ മണികണ്ഠ (35)നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടുമാസം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ചൂരലുകൊണ്ടുള്ള ഇയാളുടെ ക്രൂരമർദനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കയ്യൊടിഞ്ഞ യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോയി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഭാര്യ വാട്‌സ്അപ്പിൽ ആരോടോ ചാറ്റ് ചെയ്തതിലുള്ള സംശയത്തെ തുടർന്നാണ് ക്രൂരമായ മർദനത്തിന് ഇരയായത്. പരാതിയെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ കൂടൽമാണിക്യം ക്ഷേത്രപരിസരത്തുനിന്നാണ് പോലീസ് പിടികൂടിയത്. സി.ഐ. പി.ആർ. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ. കെ.എസ്. സുബിന്ത്, പോലീസുകാരായ ബിനു പൗലോസ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരും ഉണ്ടായിരുന്നു.