പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയ എസ്ടി പ്രമോട്ടറെ സസ്‌പെൻഡ് ചെയ്തു ; നടപടി ചൈൽഡ് ലൈയിന്റെ പരാതിയെ തുടർന്ന്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായി വിവാഹത്തിനൊരുങ്ങിയ എസ് ടി പ്രൊമോട്ടറെ സസ്പെൻഡ് ചെയ്തു. ഇടമലക്കുടി വെള്ളവായ്കുടി നെഹ്റു (26) വിനെയാണ് ട്രൈബൽ ഓഫീസർ പ്രദീപ് സസ്പെൻഡ് ചെയ്തത്.

സൂര്യനെല്ലി ടാങ്കുകുടി സ്വദേശിനിയായ പതിനഞ്ചുകാരിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 23ാം തീയതി രാവിലെ 10 മണിയ്ക്കായിരുന്നു കുടിയിൽ വച്ച് വിവാഹം നിശ്ചയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈൽഡ്ലൈൻ പ്രവർത്തകർക്ക് കിട്ടിയ വിവരത്തെ തുടർന്ന് കല്യാണത്തിൻറെ തലേദിവസം പൊലീസ്, മറ്റ് ഉദ്യോഗസ്ഥരുമായി കുടിയിലെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കുടിയിലെ കാണിയും ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷം വിവാഹം മാറ്റിവയ്ക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

18 വയസ് തികയുന്ന മുറയ്ക്കേ വിവാഹത്തിനൊരുങ്ങുകയുള്ളുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. ചൈൽഡ്ലൈൻ പ്രവർത്തകൻ ജോൺ.എസ്.എഡ്വിൻ, ഐ.സി.ഡി.എസ് പ്രവർത്തക ജെസി, ഷെൽബി ബിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.