ബാങ്കുകൾ ഏഴു ദിവസം അടച്ചിടും: ജീവനക്കാർ പണിമുടക്കും; എടിഎമ്മുകൾ കാലിയാകും; രാജ്യം ഭയപ്പെടുന്ന ആ ഏഴുദിവസങ്ങൾ ഇവയാണ്..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ എ.ടി.എമ്മുകളും ബാങ്കുകളും പ്രവർത്തനം നിർത്തും..! പണമില്ലാതെ നട്ടം തിരിയേണ്ടി വരും. ഇനിയുള്ള ഏഴു ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിടുന്നതോടെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിക്കാലം. 25 ന് രാത്രിയിൽ അടയ്ക്കുന്ന ബാങ്കുകൾ ഇനി തുറക്കുക ഒക്ടോബർ മൂന്നിന്.
26 നും 27നു ജീവനക്കാർ സമരം പ്രഖ്യാപിച്ചതോടെയാണ് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ബാങ്ക് അവധിക്കാലത്തിന് ആരംഭമായത്. 28 ശനിയാഴ്ച നാലാം ശനിയാണ് സ്വാഭാവികമായും അവധിയാകും. 29 ഞായറും, 30 ന് അർധവാർഷിക കണക്കെടുപ്പിന്റെ അവധിയുമാകും. ഒക്ടോബർ ഒന്നിനാകട്ടെ ജീവനക്കാരുടെ പൊതുഅവധി. പിന്നീട്, രണ്ടാം തീയതി ഗാന്ധിജയന്തിയുടെ അവധിയുമാകും. ഇതോടെ തുടർച്ചയായ ഏഴു ദിവസം ബാങ്കുകൾ അവധിയാകും.
26 നും 27 നും പണിമുടക്കായതിനാൽ എടിഎമ്മുകൾ നിറയ്ക്കുന്നത് വരെ പ്രതിസന്ധിയിലാകും. അതുകൊണ്ടു തന്നെ തുടർന്നുള്ള ദിവസങ്ങളിലും ഈ പ്രതിസന്ധി ബാങ്കുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

Third Eye News Live
0