play-sharp-fill
ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായയും ലഘുഭക്ഷണങ്ങളും മൺപാത്രങ്ങളിൽ

ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായയും ലഘുഭക്ഷണങ്ങളും മൺപാത്രങ്ങളിൽ

സ്വന്തം ലേഖിക

ദില്ലി : മൺപാത്രങ്ങളിൽ വിളമ്ബുന്ന കുൽഹഡ് ചായ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമാക്കാൻ സർക്കാർ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കുൽഹഡ് ചായയുടെ വരവ്.

നടപടിയുടെ ഭാഗമായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി റെയിൽവേ മന്ത്രി പിയൂഷ് ഗോയല്ലിന്കത്തയച്ചു. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുൽഹഡുകളുടെ ഉപയോഗം നിർബന്ധമാക്കണമെന്ന് കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി നടപ്പാക്കുന്നതിലൂടെ മൺപാത്ര നിർമാണ തൊഴിലാളികൾക്ക് വലിയൊരു അവസരമാണ്. ആദ്യഘട്ടത്തിൽ 400 പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചുട്ട കളിമണ്ണിൽ തീർത്ത പാത്രങ്ങളി ലായിരിക്കും ഇനി മുതൽ ചായയും മറ്റ് ഭക്ഷണപദാർത്ഥങ്ങളും നൽകുക.