play-sharp-fill
ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും ഒന്നരവയസ്സുള്ള കുഞ്ഞ് തെറിച്ച് വീണത് വനത്തിനുള്ളിൽ: സ്വയം മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥർ; പഴനി യാത്ര കഴിഞ്ഞ് മടങ്ങവേ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടെന്നറിഞ്ഞത് വീട്ടിലെത്തിയ ശേഷം

ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും ഒന്നരവയസ്സുള്ള കുഞ്ഞ് തെറിച്ച് വീണത് വനത്തിനുള്ളിൽ: സ്വയം മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥർ; പഴനി യാത്ര കഴിഞ്ഞ് മടങ്ങവേ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടെന്നറിഞ്ഞത് വീട്ടിലെത്തിയ ശേഷം

ഇടുക്കി: ഇടുക്കി രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്.

ജീപ്പ് 50 കിലോമീറ്റർ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കൾ‌ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടെയാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു ഇവർ. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് കുഞ്ഞ് ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്ന് താഴെ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.

പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി ചേര്‍ന്നിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് കുട്ടി ഇല്ലെന്ന് ഇവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്‌റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് ഇവർ മാതാപിതാക്കളെ വിവരം അറി‍യിക്കുകയായിരുന്നു. രാത്രി തന്നെ പൊലീസ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group