Spread the love

കോട്ടയം: മൃതദേഹം സംസ്കരിക്കുന്നതിന് ചാർജ് വർധിപ്പിച്ച നഗരസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം. കോട്ടയം നഗരസഭയുടെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ മുട്ടമ്പലം വെദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചു.

video
play-sharp-fill

ബി പി എൽ വിഭാഗത്തിന് 1500 രൂപയും എ പി എൽ വിഭാഗത്തിന് 3000 രൂപയും പുറത്തു നിന്നുള്ളവർക്ക് 4500 രൂപയുമായിരുന്നു നിലവിൽ ഫീസ്. ഇത് 2500, 4500, 6000 എന്നിങ്ങനെ വർധിപ്പിക്കാനാണ് തീരുമാനം.

ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർ അഡ്വ.ഷീജ അനിലാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
നഗരത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഒന്നോ രണ്ടോ സെന്റ് സ്ഥലമാണുള്ളത്. അവർ സംസ്കാരത്തിനായി സമീപിക്കുന്നത് നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ ഇതൊരു സേവന മേഖലയായി നിലനിർത്തി അവശ്യ സർവീസായി പരിഗണിക്കണമെന്ന് ഷീജ അനിൽ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഫീസ് വർധിപ്പിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.ഭരണപക്ഷ തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.