Spread the love

കോഴിക്കോട്: പേരാമ്പ്രയില്‍ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു.

video
play-sharp-fill

സംഭവത്തില്‍ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി.

കോഴിക്കോട് റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പാണ്ടിക്കോട് വെച്ച്‌ ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കായി അടുത്തേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ ലഹരി സംഘം പെട്ടെന്ന് തന്നെ തടയുകയും ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു. അക്രമത്തില്‍ സ്ക്വാഡ് അംഗങ്ങള്‍ക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.

തുടർന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിസംഘത്തെ ബലമായി കീഴടക്കിയത്. പിടിയിലായവരില്‍ നിന്നും മാരകമായ രാസലഹരിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.