Spread the love

ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിലേക്ക്. ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിനിന് ആധികാരിക വിജയം സമ്മാനിച്ചത്.

video
play-sharp-fill

മത്സരത്തിന്റെ 36, 66, 89 എന്നി മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ മഴ പെയ്തത്. 36, 89 എന്നി മിനിറ്റുകളിലായിരുന്നു ഒയർസബാലിന്റെ ഗോൾ പിറന്നത്.

66 -ആം മിനിറ്റിലായിരുന്നു പെഡ്രോ പോറോ സ്പെയിനിനായി ഓസ്ട്രിയയുടെ വലകുലുക്കിയത്. സ്പാനിഷ് താരം പെഡ്രോ പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഓസ്ട്രിയയ്ക്ക് എതിരെ ഇന്ന് നേടിയ ഗോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയും സ്പെയിനിന്റെ കൈപിടിയിലായിരുന്നു. ഓസ്ട്രിയ്ക്ക് എതിരായ മത്സരത്തിൽ 36-ആം മിനിറ്റിൽ ആയിരുന്നു ആ ഗോൾ പിറന്നത്.

സ്പെയിനിനായി ഒയർസബാലായിരുന്നു ഗോൾ അടിച്ചത്. മത്സരത്തിൽ സ്പെയിൻ ആദ്യം ഒരു ഗോൾ അടിച്ചിരുന്നെങ്കിലും ഫൗൾ ചൂണ്ടിക്കാട്ടി റഫറി ഗോൾ നിഷേധിക്കുകയായിരുന്നു.

പിന്നീട് സ്പാനിഷ് സൂപ്പർ താരം ലാമിൻ യമലിലൂടെ ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രിയൻ ഗോൾ കീപ്പർ ആ വെടിയുണ്ടയെ തടുക്കുകയായിരുന്നു.