
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.
മൈലാടി സ്വദേശി അരുണ്‍കുമാർ എന്ന അനീഷ് ( 31) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്.
അന്ന് രാത്രി 11 മണിയോടു കൂടി ഭാര്യയുടെ വീടായ കിള്ളി ഭാഗത്ത് നിന്നും ആണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണ് ഇന്നലെ മൈലേക്കോണത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ അനീഷിന്റെ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിക്കുന്നു. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത വിളപ്പില്‍ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. മരണ കാരണം നിലവില്‍ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.







