Spread the love

ഡല്‍ഹി: യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു.

video
play-sharp-fill

ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകള്‍ പൂർണമായി പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച അറിയിച്ചു. കോഴിക്കോട്- സലാല റൂട്ടിലെ വിമാന സർവീസുകള്‍ ജൂലൈ രണ്ട് മുതല്‍ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

കോഴിക്കോട്- കുവൈത്ത് സർവീസുകള്‍ ജൂലൈ മൂന്ന് മുതലും, കർണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള കുവൈത്ത് സർവീസുകള്‍ ജൂലൈ നാല് മുതലും പുനരാരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന ദിവസങ്ങളില്‍ ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

കോഴിക്കോട്- സലാല സർവീസ് ആഴ്ചയില്‍ രണ്ട് തവണ ഉണ്ടാവുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ബഡ്ജറ്റ് എയർലൈൻ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകള്‍ ആദ്യഘട്ടത്തില്‍ ജൂലൈ മൂന്ന് മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന നിലയിലായിരിക്കും.

തുടർന്ന് ജൂലൈ അഞ്ച് മുതല്‍ ഇത് ആഴ്ചയില്‍ മൂന്ന് സർവീസുകളായി വർധിപ്പിക്കും. എയർ ഇന്ത്യ എക്‌സ്പ്രസിന് ഇപ്പോള്‍ ഒമാനിലെ മസ്‌കറ്റ് ഇന്റർനാഷണല്‍ എയർപോർട്ടില്‍ നിന്നും സലാല ഇന്റർനാഷണല്‍ എയർപോർട്ടില്‍ നിന്നും സർവീസുകളുണ്ട്.

മസ്‌കറ്റിനും കർണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള വിമാന സർവീസുകളും ജൂലൈ മൂന്ന് മുതല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് പുനഃസ്ഥാപിക്കും.