Spread the love

 

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ നെയ്യ് വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ മില്‍മ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം മേഖല യൂണിയന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗമാണ് അഞ്ച് അംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം.

video
play-sharp-fill

തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോര്‍ഡ് അംഗങ്ങളും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് അന്വേഷണ സമിതിയിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടായിരുന്ന കരാര്‍ പ്രകാരം ശബരിമലയിലും പമ്പയിലുമായി 1.70 ലക്ഷം ലിറ്റര്‍ നെയ്യ് വിതരണം ചെയ്യാനായിരുന്നു മില്‍മയ്ക്ക് ചുമതല. എന്നാല്‍ ഡയറിയില്‍നിന്ന് കൊണ്ടുപോയ നെയ്യ് മറിച്ചുവിറ്റശേഷം പകരം തമിഴ്നാട്ടില്‍നിന്നുള്ള വിലക്കുറഞ്ഞ നെയ്യ് ക്ഷേത്രത്തിലെത്തിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അതേസമയം, ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മില്‍മ അറിയിച്ചു. ഇ-ടെന്‍ഡര്‍ ഒഴിവാക്കി ടെന്‍ഡര്‍ നടപടികളിലും ക്രമക്കേട് നടന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രത്യേക അന്വേഷണ സമിതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പേഴ്സന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group